കണ്ണൂർ :
തയ്യിൽ കൂറുംബക്കാവിന് സമീപം ടി. പ്രസന്നയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞാഴ്ചയാണ് വീട്ടിൽനിന്ന് 21¼ പവൻ സ്വർണാഭരണങ്ങൾ മോഷണം പോയത്. ഇതിൽ 15 പവന്റെ ആഭരണങ്ങളാണ് ഇപ്പോൾ തിരിച്ചുകിട്ടിയിട്ടുള്ളത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല, വള, മോതിരം, നെക്‌ലേസ് എന്നിവയാണ് മോഷണം പോയത്.
വീടിനെക്കുറിച്ചും അലമാരയിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ളയാളായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം നാട്ടിൽ വ്യാപകമായി ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകാം മോഷ്ടിച്ച സ്വർണത്തിൽ ഒരു ഭാഗം തിരികെ എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീടിന്റെ ഗേറ്റിൽ സഞ്ചിയിൽ തൂക്കിയിട്ട നിലയിലാണ് 15 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. വീട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് സിറ്റി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
മോഷണം പോയ സ്വർണം തിരിച്ചെത്തി ; അതും ഗേറ്റിൽ! കള്ളന് മനഃസാക്ഷി തോന്നിയോ? 15 പവൻ തിരികെ!
Advertisement
Advertisement
Advertisement