ദൃശ്യം 2 പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങും എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഒരു വർഷം മുൻപാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാവും എന്ന ഔദ്യോദിക സ്ഥിദ്ധീകരണം ഉണ്ടായത്. ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതി തീർത്തെന്ന് സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ജീത്തു.
‘ജോര്‍ജ് കുട്ടിയെ സംബന്ധിച്ചിടത്തോളം അയാളൊരു അനാഥനാണ്. സ്വന്തമായി അധ്വാനിച്ച് വളര്‍ന്ന് വന്ന ആളാണ് ജോര്‍ജുകുട്ടി. ഇത്രയും സമ്പാദിച്ച കൂട്ടത്തില്‍ അധ്വാനിച്ച് വളര്‍ത്തിയ കുടുംബത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാല്‍ അതുപോലെ അയാളത് പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കും. അത് മരണം വരെ പിടിച്ച് നിര്‍ത്തും. അത് പുള്ളിയുടെ ക്യാരക്ടറാണ്’ ജീത്തു പറയുന്നു.
‘അപ്പുറത്തെ വശത്ത് ഒറ്റയൊരു മകനാണ്. അമ്മയുടെ ഭാഗത്ത് നിന്ന് വളര്‍ത്തുദോഷം ഉണ്ടായിട്ടുണ്ട്. പ്രഭാകര്‍ എന്ന് പറയുന്ന ആള്‍ക്ക് അതില്‍ അഭിപ്രായ വ്യത്യസവുമുണ്ട്. പക്ഷേ അവരുടെ മകനാണ്. തുടക്കത്തിലൊക്കെ മകനെ കാണുന്നില്ലെന്നാണ് അവര്‍ വിചാരിക്കുന്നത്. പക്ഷേ ഉള്ളില്‍ എവിടെയോ മകന്‍ അപായപ്പെട്ടുവെന്ന് ഫീലിങ് ഉണ്ട്. ആ പേടിയോടെയാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്കൊരിക്കലും അത് പൊറുക്കാന്‍ പറ്റില്ല. അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അവര്‍ക്ക് ഇവനെ കൊല്ലാനുള്ള അവകാശം ഇല്ല’. ജീത്തു കൂട്ടിച്ചേർത്തു.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളാണ് ദൃശ്യം ദൃശ്യം 2 എന്നീ സിനിമകൾ : ദൃശ്യം മൂന്നാം പതിപ്പിന്റെ തിരക്കഥ പൂർത്തിയായി ...
Advertisement

Advertisement

Advertisement

