breaking news New

ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെയും ഗുരുവായൂർ ഓഡിറ്റോറിയത്തിന്റെയും വാടക ഇരട്ടിയാക്കി !!

പുതിയ നിരക്കനുസരിച്ച് ഒരു മണിക്കൂറിന് 11,800 രൂപയാണ് വാടക. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നേരത്തെ ജിഎസ്ടി ഉൾപ്പെടെ 5,900 രൂപയായിരുന്നു ഒരു മണിക്കൂറിലെ വാടക. പുതുക്കിയ നിരക്ക് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഒരു മണിക്കൂറിനെ ഒരു സ്ലോട്ടായി കണക്കാക്കിയാണ് വാടക ഈടാക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവൻ ഓഡിറ്റോറിയം ഉപയോഗിക്കുന്നതിന് 1.60 ലക്ഷം രൂപ ചെലവാകും.

ഓഡിറ്റോറിയങ്ങള്‍ 60 ദിവസം മുന്‍പ് ബുക്ക് ചെയ്യണമെന്നുള്ളതിനാല്‍ ജനുവരിയിലേത് ഇപ്പോൾ തന്നെ ചെയ്യണം. സ്ലോട്ട് ലഭിക്കുന്നതിനായി നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. ഒരു സ്ലോട്ടിനായി ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും സ്ലോട്ട് അനുവദിക്കുക.

നിരക്ക് കൂട്ടിയത് സാധാരണ കലാകാരന്‍മാര്‍ക്ക് തിരച്ചടിയാണെങ്കിലും ബുക്കിങിന്റെ മറവില്‍ ചിലര്‍ പണമുണ്ടാക്കുന്നതായി ദേവസ്വത്തിന് പരാതി കിട്ടിയിട്ടുണ്ട്. 5,900 രൂപ നൽകി ഒരു സ്ലോട്ട് ബുക്ക് ചെയ്താൽ എത്രപേർക്ക് വേണമെങ്കിലും നൃത്തം അവതരിപ്പിക്കാനാകും. എന്നാൽ ചിലർ നേരത്തെ സ്ലോട്ടുകൾ ബുക്ക് ചെയ്തശേഷം വൻ തുകയ്ക്ക് മറ്റുള്ളവർക്ക് കൈമാറുന്നതായും ദേവസ്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4