breaking news New

കൊച്ചിയിലെ സിനഗോഗിന് നേരെയുണ്ടായ തീവയ്പ്പ് കേസിൽ പ്രതി എബിൻ ബാബുപോളിന് വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി !!

കൊച്ചി :
പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 യുഎസ് ഡോളർ എത്തിയതായും, തീവയ്പ്പിന് ശേഷം ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ക്രിപ്റ്റോ കറൻസി വഴിയും പണം ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ടെലഗ്രാം ചാനൽ വഴി പരിചയപ്പെട്ട വിദേശബന്ധമുള്ള സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. വലിയ തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നതിനായി പ്രതിയെ പ്രത്യേക പരിശീലനത്തിന് വിധേയനാക്കുകയായിരുന്നുവെന്നാണ് നിഗമനം. തീവയ്പ്പിന്റെ ദൃശ്യങ്ങൾ പ്രതി അയച്ചുകൊടുത്തതിന്റെ ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ഏറ്റെടുത്തിരുന്നു. കേസിൽ നേരത്തെ തന്നെ യുഎപിഎ (UAPA) ചുമത്തിയിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4