breaking news New

പത്തനംതിട്ട അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന : പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടിച്ചെടുത്തു !!

45 ലിറ്റർ പഴകിയ എണ്ണ, ചിക്കൻ, പഴകിയ ചോറ്, പഴകിയ ന്യൂഡിൽസ്, പഴകിയ മുട്ട, കാലാവധി കഴിഞ്ഞ കുബ്ബൂസ്, പഴകിയ ചിക്കൻ എന്നീ സാധനങ്ങളാണ് പിടിച്ചെടുത്തത്.

എണ്ണയൊക്കെ കണ്ടാൽ വാഹനങ്ങളുടെ റീപ്ലേസ് ചെയ്ത എൻജിൻ ഓയിൽ പോലെയൊക്കെ ഇരിക്കും. ന്യൂഡിൽസ്, ചിക്കൻ, മുട്ട എല്ലാം കാണുമ്പോൾ തന്നെ അറിയാം എല്ലാത്തിനും നല്ല പ്രായമുണ്ടെന്ന്. അടൂർ ബൈപ്പാസിലെ ഹോട്ടലുകാർ എത്ര കിട്ടിയിട്ടും പാഠം പഠിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഇത്.

പരിശോധനയിൽ കണ്ടതെല്ലാം മനംമടുത്തുന്ന കാഴ്ചകൾ തന്നെയായിരുന്നു. ബൈപ്പാസിലെ വ്യാപാര സ്ഥാപനങ്ങളായ കെ എഫ് സി, ഫിൽ ഫിൽ, തബാദ് പ്ലേറ്റ്സ് ബൈ നേഹ, പറക്കൻസ്, റെഡ് ടീ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തത്.

അതേസമയം, കഴിഞ്ഞ ആഴ്ചയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ ഭക്ഷണ സാധനങ്ങളും മീനും പിടിച്ചെടുത്തിരുന്നു. ബൈപ്പാസ് കേന്ദ്രീകരിച്ചും നഗരത്തിലെ പ്രമുഖ ഭക്ഷണശാലകളിലും വ്യാപകമായ പരിശോധനയാണ് നടന്നത്.

അന്ന് രാജധാനി റെസ്‌റ്റോറന്റില്‍ നിന്ന് 50 കിലോ പഴകിയ മല്‍സ്യം പിടികൂടി. ഇവിടെ മാലിന്യ സംസ്‌കരണം തൃപ്തികരമല്ലെന്ന് കണ്ടെത്തി. എസ്.എന്‍. ഹോട്ടലില്‍ നിന്ന് പഴകിയ നാരങ്ങാക്കറി, മുട്ട, 2.5 കിലോ പേപ്പര്‍ പ്ലേറ്റ് എന്നിവയാണ് എടുത്തത്. ഹോട്ടലിന് ലൈസന്‍സും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ല. അമ്മച്ചിക്കടയ്ക്ക് ലൈസന്‍സും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഇല്ലെന്ന് സ്‌ക്വാഡ് അറിയിച്ചു. അടുക്കള വൃത്തിഹീനമായിരുന്നു. കാസറോളില്‍ നിന്ന് പഴകിയ മീന്‍ വറുത്തതും കിട്ടി.

സ്ട്രീറ്റ് ഫുഡ് ആന്‍ഡ് ഡിങ്കന്റെ തട്ടുകട, ഹോട്ടല്‍ ബെല്‍മൗത്ത്, സെന്‍ട്രല്‍ പാര്‍ക്ക്, അല്‍റാസി എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. പറക്കോട് കുമരേശന്‍ ടി ഷോപ്പിന്റെ പരിസരം വൃത്തിഹീനമായി കിടന്നതിന് നോട്ടീസ് കൊടുത്തു. പഴകിയ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു.

പറക്കോട് പാര്‍ക്ക് റെസിഡന്‍സിയില്‍ മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമല്ലെന്ന് കണ്ടെത്തി. ഓലപ്പന്തല്‍ ഹോട്ടലില്‍ നിന്ന് പഴകിയ ആഹാരം പിടികൂടി. പരിശോധനയ്ക്കായി ഹോട്ടലുകളില്‍ എത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ചിലയിടങ്ങളില്‍ തടയാന്‍ ശ്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. എന്നാല്‍ പരിശോധനയുമായി ഉദ്യോഗസ്ഥര്‍ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു.

ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകും വിധം പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിപണനം ചെയ്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4