വയനാട് : പ്രദേശത്ത് കാടിറങ്ങിയെത്തുന്ന കാട്ടുപോത്തുകളുടെ ആക്രമണം കാരണം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകള്‍ വീടുകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കുത്തിത്തകര്‍ക്കുകയുണ്ടായി.
കോത്തഗിരിക്ക് അടുത്തുള്ള എസ് കൈകാട്ടിയിലാണ് കഴിഞ്ഞ ദിവസം രാവിലെ മൂന്ന് കാട്ടുപോത്തുകള്‍ വന്‍ നാശനഷ്ടം വിതച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കുമാണ് പോത്തുകള്‍ തകര്‍ത്തത്. മൈതാനത്ത് പുല്ലുതിന്നുന്നതിനിടെ പോത്തുകള്‍ തമ്മില്‍ പരസ്പരം കൊമ്പുകോര്‍ക്കുകയും, തുടര്‍ന്ന് പെട്ടെന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നേരെ തിരിയുകയുമായിരുന്നു.
കാട്ടുപോത്തുകള്‍ വാഹനങ്ങള്‍ കുത്തിത്തകര്‍ക്കുന്നത് കണ്ട് പ്രദേശവാസികള്‍ ബഹളം വെച്ചെങ്കിലും അവ പിന്തിരിഞ്ഞില്ല. ആക്രമണത്തില്‍ ഒരു കാറിന്റെ പിന്‍ഗ്ലാസ് പൂര്‍ണ്ണമായി തകരുകയും ഇരുവാഹനങ്ങളുടെയും ബോഡിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അതിനുശേഷം ഗ്രൗണ്ടിലുണ്ടായിരുന്ന ഒരു ബൈക്ക് കൊമ്പില്‍ കോര്‍ത്ത് ചുഴറ്റിയെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണം രൂക്ഷമായതോടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെ പ്രയത്‌നിച്ചാണ് പോത്തുകളെ സമീപത്തെ തേയിലത്തോട്ടത്തിലൂടെ വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടുപോത്തുകള്‍ ജനവാസമേഖലയില്‍ നിരന്തരമായി എത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.
വയനാട് സുല്‍ത്താന്‍ ബത്തേരിയോട് ചേര്‍ന്നുള്ള തമിഴ്നാട് ഗൂഡല്ലൂരിലും സമീപപ്രദേശങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു !!
Advertisement
Advertisement
Advertisement