പതിറ്റാണ്ടുകളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും ഇടപെട്ടില്ല. അപായ ലൈനിന് കീഴെ സ്‌കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കിയതും മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തി.
സംഭവത്തില്‍ പ്രധാനാധ്യാപികക്കെതിരെ അടക്കം നടപടി വരും. പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.
അതേസമയം, തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുനിന്റെ മാതാവ് സുജ വിദേശത്ത് നിന്ന് ശനിയാഴ്ച നാട്ടിലെത്തും. നിലവില്‍ തുര്‍ക്കിയിലുള്ള സുജ വെള്ളിയാഴ്ച വൈകിട്ട് കുവൈത്തിലും അവിടെ നിന്ന് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം.നാലുമാസം മുമ്പാണ് സുജ വീട്ടുജോലിക്കായി കുവൈത്തിലേക്ക് പോയത്. വീട്ടുകാരോടൊപ്പം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു അവര്‍.
മകന്‍ അപകടത്തില്‍ പെട്ട വിവരം അറിയിക്കാന്‍ ബന്ധുക്കള്‍ സുജയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആദ്യം സാധിച്ചിരുന്നില്ല. ഒടുവില്‍ വൈകിട്ടോടെയാണ് സുജയെ ഫോണില്‍ ലഭിച്ചത്.
കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍
Advertisement

Advertisement

Advertisement

