breaking news New

വീടിനു പിന്നില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി !!

കൊല്ലം :
താഹാമുക്കില്‍ പൂജാ സ്റ്റോര്‍ നടത്തിവന്നിരുന്ന കിളികൊല്ലൂര്‍ ചാത്തിനാംകുളം പാരിപ്പള്ളില്‍ വീട്ടില്‍ ഹരീന്ദ്രന്‍ പിള്ള (55) ആണ് ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ദാരുണമായ സംഭവം നടക്കുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. വീടിന്റെ പിന്‍ഭാഗത്തുനിന്ന് വന്‍തോതില്‍ പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഹരീന്ദ്രന്‍ പിള്ളയുടെ മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ കുറച്ചുകാലമായി ഹരീന്ദ്രന്‍ പിള്ള കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. കുടുംബത്തോടൊപ്പമായിരുന്നില്ല ഇദ്ദേഹം താമസിച്ചിരുന്നത്. ഈ കുടുംബപ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെയും നാട്ടുകാരുടെയും പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ മറ്റ് നടപടികള്‍ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4