യൂത്ത് കോൺഗ്രസ് ശക്തമായി സംസ്ഥാന ഭരണത്തിനെതിരെ സമരം ചെയ്യുന്നതിനനുസരിച്ച് ഉയരാൻ ഡിസിസി നേതൃത്വത്തിന് കഴിയുന്നില്ല എന്നതാണ് മുഖ്യവിഷയം.
ആറന്മുള സീറ്റ് ലക്ഷ്യം വച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്തുച്ചുടൻ നടത്തുന്ന നീക്കങ്ങളാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. യൂത്ത് കോൺഗ്രസിനെ നേതാക്കൾ സഹായിക്കുന്നില്ല എന്ന് ഡിസിസി യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പറഞ്ഞത് ചർച്ചയായിരുന്നു.
ജില്ലാ രൂപീകരണ കാലം മുതൽ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന പ്രെഫസർ പിജെ കുര്യൻ ദുർബലനായതോടു കൂടി ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളെ പരിഗണിക്കണം എന്നാണ് പൊതുവേയുള്ള അഭിപ്രായം. കെ സി വേണുഗോപാലിൻ്റെ അനുയായി കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവാണ് പിടിമുറുക്കുന്ന പ്രമുഖൻ.
യുഡിഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം പിയുടെ നോമിനിയായി റോബിൻ പീറ്ററും സുനിൽ പുല്ലാടും പരിഗണനയിലുണ്ട്.
പത്തനംതിട്ട എംപി ശ്രീ. ആന്റോ ആൻറണിക്ക് കെ പി സി സി പ്രസിഡൻ്റ് അവാൻ സാധിക്കാത്ത സാഹചര്യത്തിൽ തൻ്റെ അനിയായികളായ സുരേഷ് കുമാർ, റിങ്കു ചെറിയാൻ, ശമുവൽ കിഴക്കുപുറം എന്നിവരിൽ ഒരാളെ ഡി സി സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രരിഗണിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോട് സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിനെ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ: പി ജെ കുര്യനും പിൻതുണയ്ക്കുന്നു.
മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെ പത്തനംതിട്ടയിലെ ലഹരിക്കെതിരെയുള്ള പോരാട്ടം എന്ന പേരിൽ നടത്തിയ പദയാത്രയ്ക്ക് ചുക്കാൻ പിടിച്ച ഡിസിസി വൈസ് പ്രസിഡൻ്റ് വെട്ടൂർ ജോതി പ്രസാദ് പദയാത്ര വിജയപ്പിച്ചതിൻ്റെ പ്രതിഫലമായി ഐ ഗ്രൂപ്പിൻ്റെ ലിസ്റ്റിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്.
മുൻകാലങ്ങളിലെ പോലെ നേതാവിൻ്റെ ആജ്ഞാനുവർത്തി ആവാതെ ജില്ലയിലെ പ്രവർത്തകരെ ഒന്നിപ്പിച്ചു കൊണ്ട് പ്രവർത്തനം നടത്താൻ കഴിയുന്ന ആൾ നേതൃത്വത്തിൽ വരണം എന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്.
പത്തനംതിട്ട ഡിസിസിയുടെ തലപ്പത്തേക്ക് മുതിർന്ന നേതാക്കളെ പരിഗണിക്കുന്നു : പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് സ്ഥാനത്തിനു വേണ്ടി തർക്കം മുറുകുന്നു !!
Advertisement

Advertisement

Advertisement

