തണ്ണിത്തോട്: നിരപരാധികളായ കന്യസ്ത്രികളെ ജയിലിൽ അടച്ച് കള്ള കേസിൽ കുടുക്കിയ വിഷയത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ പ്രതിഷേധ മിറ്റിംഗ് സംഘടിപ്പിച്ചു.
സോൺ വൈസ് പ്രസിഡൻ്റ് റവ അൻ്റോ അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ച മീറ്റിംഗ് , സോൺ പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ ഉദ്ഘാടനം ചെയ്തു. മീറ്റിംഗിൽ ഫാദർ ജിബിൻ ജെയിംസ് തണ്ണിത്തോട്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കെ സാമുവേൽ, അനീഷ് തോമസ്, ജോയിക്കുട്ടി ചേടിയത്ത്, എൽ എം മത്തായി, കെ വി സമുവേൽ, റൂബി സ്കറിയ, പ്രിൻസി ഗോസ്, ജോൺ അയിനവിളയിൽ, ജോൺ കിഴക്കേതിൽ, ബ്ലെസൻ മാത്യു,മോനിഷ് മുട്ടുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
കന്യസ്ത്രികളുടെ മേൽ ചുമത്തിയ കേസ് പിൻവലിക്കണം : കെ സി സി പത്തനംതിട്ട തണ്ണിത്തോട് സോൺ
Advertisement

Advertisement

Advertisement

