breaking news New

ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയതും ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങിയതും കടുത്ത ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും കാരണമായി !!

പത്തനംതിട്ട : താഴെ ഇറങ്ങാതെ പത്ത് സെക്കൻഡോളം വട്ടമിട്ട് പറന്ന ശേഷം ഹെലികോപ്റ്റർ മടങ്ങുകയായിരുന്നു.

ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്‌ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ഇറങ്ങുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷം ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ തന്നെ നിലയുറപ്പിച്ച ഹെലികോപ്റ്റർ പെട്ടെന്ന് തന്നെ തിരികെ പറന്നുപോവുകയായിരുന്നു. ഹെലികോപ്റ്ററിന്റെ വരവിനെക്കുറിച്ചോ തിരികെ പോയതിന്റെ സാഹചര്യത്തെക്കുറിച്ചോ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് യാതൊരുവിധ മുന്നറിയിപ്പും മുൻകൂട്ടി ലഭിച്ചിരുന്നില്ല.

അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ അതോ നിരീക്ഷണപ്പറക്കലായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്ത്യൻ വ്യോമസേനയോ കേരള പോലീസോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4