breaking news New

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയവരെ വരിയായി നിൽക്കാൻ നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പെട്ടി ചാലാപ്പള്ളി സ്വദേശി അത്തിയാൽ എന്ന സ്ഥലത്ത് മടുക്കും കാലായിൽ വീട്ടിൽ ഗോപാലകൃഷ്ണൻ എന്നയാളുടെ മകൻ ദീപു (34) , റാന്നി പഴവങ്ങാടി മടത്തുംപടി സ്വദേശി ചെല്ലക്കാട് എന്ന സ്ഥലത്ത് കടമുള ഹൗസിൽ മാത്യു തോമസിന്റെ മകൻ ജുബിൻ കെ മാത്യു (33) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇവർ മർദ്ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ റാന്നി പോലീസ് ഇവരെ സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4