breaking news New

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ കോട്ടയം പാല ഭരണങ്ങാനം സ്വദേശിയായ പ്രതിയെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് പിടികൂടി

പത്തനംതിട്ട / പെരുനാട് :
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽനിന്ന് പെരുനാട് പോലീസ് പിടികൂടി.

കോട്ടയം പാലാ ഭരണങ്ങാനം ഉളനാട് പി.ഒ. ഇഞ്ചമാല വീട്ടിൽ ശിവരാജൻ ആർ. (45) ആണ് അറസ്റ്റിലായത്.

2026 മേയ് 9 മുതൽ ഒക്ടോബർ 18 വരെയുള്ള കാലയളവിൽ കോട്ടയം കഞ്ഞിക്കുഴി മോസ്കോ പ്രദേശത്തുള്ള പ്രതിയുടെ വീട്ടിൽവച്ച് പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

സംഭവത്തിൽ പെരുനാട് പോലീസ് സ്റ്റേഷനിൽ ക്രൈം 549/2026 നമ്പരായി BNS, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

കേസിൽ അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുന്നതിൽ ഏറെ വൈദഗ്ധ്യമുള്ള പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് വിപുലമായ അന്വേഷണം നടത്തി. വിവിധ സ്ഥലങ്ങളിൽ പരിശോധനകളും നിരീക്ഷണവും നടത്തിവന്ന അന്വേഷണസംഘത്തിന് പ്രതി തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് അവിടെയെത്തിയ പോലീസ് സംഘം 2026 നവംബർ 16-ന് രാവിലെ 8.20-ന് പ്രതിയെ പിടികൂടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പെരുനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സർക്കിൾ G സുരേഷ് കുമാർ, എസ്.സി.പി.ഒമാരായ സുമേഷ് എസ്., ബിജു വിശ്വനാഥൻ, ലാൽ പി.കെ., സി.പി.ഒമാരായ ശരത് ചന്ദ്രൻ, ശ്രീകാന്ത് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണത്തിലും പ്രതിയെ പിടികൂടുന്നതിലും നിർണായക പങ്കുവഹിച്ചത്.

പ്രതിയെ പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (പോക്സോ സ്പെഷ്യൽ കോടതി)യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4