breaking news New

വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി മുപ്പത് വര്‍ഷത്തിന് ശേഷം പോലിസ് പിടിയിലായി

തൃശ്ശൂർ :
പേരുമാറ്റി വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാറാണ് (49) തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. പൊലീസ് രേഖകളില്‍ 'രണ്ടാം സുകുമാരക്കുറുപ്പ്' എന്ന് വിശേഷിപ്പിക്കപ്പെട്ട ഇയാള്‍ വിവാഹം ചെയ്ത് വ്യാജ വിലാസത്തില്‍‍‍ കൊല്ലം കുണ്ടറയില് താമസിച്ചു വരവെയാണ് അറസ്റ്റിലായത്.

1995-ലാണ് തൃശൂര്‍ കിഴക്കേക്കോട്ടയില്‍ തനിച്ചു താമസിച്ചിരുന്ന 65 കാരിയായ മാര്‍ത്തയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആറു പവന്‍ സ്വര്‍ണത്തിന് വേണ്ടി കൃഷ്ണകുമാറും സുഹൃത്തും ചേര്‍ന്ന് ഇവരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്ന് 18 വയസ്സുള്ള കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദും അറസ്റ്റിലായി. സംഭവത്തിന് പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാര്‍ പിന്നീട് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ ലോങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

പേരുമാറ്റി ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് കടന്ന പ്രതി അവിടെ 15 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. ഈ നിര്‍ണായക വിവരം ലഭിച്ചതോടെ യു.പിയിലെത്തിയ കേരള പൊലീസ് നീണ്ട അന്വേഷണം നടത്തി. എന്നാല്‍ ഇതിനിടയില്‍ മീററ്റ് വിട്ട കൃഷ്ണകുമാര്‍ കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കുണ്ടറയില്‍ വെല്‍ഡറായി ജോലി ചെയ്തുവരികയായിരുന്ന പ്രതിയെ പൊലീസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4