breaking news New

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തോടനുബന്ധിച്ച് മൂന്ന് താലൂക്കുകൾക്ക് സംസ്ഥാന സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു

കൊല്ലം :
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് സെപ്റ്റംബർ 23-ന് അവധി അനുവദിച്ചത്.

മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ആഘോഷങ്ങളുടെ ഭാഗമായുള്ള കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും തടസ്സമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്.

ഉത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 രാവിലെ 6 മണി മുതൽ ദേശീയപാത 66-ൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളും കെഎസ്ആർടിസിയും കായംകുളം ജംഗ്ഷനിൽ നിന്ന് കെപി റോഡ് വഴി ചാരുംമൂട്, ശാസ്താംകോട്ട വഴി തിരിച്ചുവിടും. കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്ക് പോകേണ്ട വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പണിക്കർ കടവ്, വലിയ അഴീക്കൽ പാലം വഴി പോകണം. ഹെവി വാഹനങ്ങൾ ആശ്രാമം മൈതാനത്ത് പാർക്ക് ചെയ്യാനാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4