മല്ലപ്പള്ളി : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിക്കുന്ന 2026-ലെ ഓണം ഫെയറിന് തുടക്കമായി.
ആഗസ്റ്റ് 20 മുതൽ 25 വരെയാണ് ഓണം ഫെയർ നടക്കുന്നത്.
മല്ലപ്പള്ളി താലൂക്ക് സപ്ലൈകോ ഓണം ഫെയറിന്റെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമൻ എം.എൽ.എ നിർവഹിച്ചു.
പൊതുവിപണിയിലെ വില നിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ഈ സംരംഭത്തിൽ വിവിധ നിത്യോപയോഗ സാധനങ്ങൾ വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനാണ് ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു ടി. ജോർജ്ജ് ആദ്യ വില്പന നടത്തി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുബാഷ്, താലൂക്ക് സപ്ലൈ ഓഫീസർ ദിലീപ് കുമാർ, സപ്ലൈകോ തിരുവല്ല ഡിപ്പോ മാനേജർ സുലേഖ ഇ കെ, ജോൺസൺ കുര്യൻ , മധു ചെമ്പുകുഴി, ബാബു പാലയ്ക്കൽ, പ്രകാശ് കുമാർ വടക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ ഓണം ഫെയർ 2026ന് തുടക്കമായി ...
Advertisement
Advertisement
Advertisement