എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം വിമത കല രാജു യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ഭരണസമിതിയുടെ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെയാണ് ഭരണമാറ്റം.
കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഞാൻ പ്രവർത്തിച്ച പാർട്ടി എന്നെ ചതിക്കുകയായിരുന്നുവെന്ന് കല രാജു പറഞ്ഞു. അയോഗ്യതയെ ഭയക്കുന്നില്ല. ജനാധിപത്യത്തെ ഇടതുമുന്നണി കശാപ്പ് ചെയ്യുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ജനുവരി 18നാണ് നഗരസഭാ അദ്ധ്യക്ഷയ്‌ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുന്നതും കൗൺസിലർ കലാ രാജുവിനെ നടുറോഡിൽ നിന്ന് തട്ടിക്കൊണ്ടു പോയതും.
പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയായിരുന്നു തട്ടിക്കൊണ്ടുപോകൽ.
കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി
Advertisement

Advertisement

Advertisement

