ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈ.എസ്.പി മഞ്ജുനാഥിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന പ്രതികളെ പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും ചേർന്ന് സംയുക്തമായാണ് വലയിലാക്കിയത്.
കുത്തിയതോട് പോലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി
Advertisement
Advertisement
Advertisement