മല്ലപ്പള്ളി :
മല്ലപ്പള്ളി വായ്പൂർ കുളത്തൂർ മധുരപ്ലാക്കൽ വീട്ടിൽ യൂനിസ് ( 43 ) ആണ് അറസ്റ്റിലായത്. കീഴ്വായ്പൂർ സ്റ്റോർ മുക്ക് ജംഗ്ഷനിൽ വെള്ളിയാംപള്ളിൽ വീട്ടിൽ ഏലിയാമ്മ ( 70 ) യുടെ മാലയാണ് കവർന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.
പെട്രോൾ വാങ്ങാൻ എന്ന വ്യാജേനെ ആക്ടീവ സ്കൂട്ടറിൽ ആണ് റോഡിനോട് ചേർന്നുള്ള ഏലിയാമ്മയുടെ വീട്ടിൽ പ്രതി എത്തിയത്. കുപ്പി നൽകിയ ശേഷം തിരികെ നടന്ന ഏലിയാമ്മയുടെ പിന്നാലെ എത്തിയ പ്രതി ഏലിയാമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ കൊളുത്തും കുരിശും ഏലിയാമ്മയ്ക്ക് ലഭിച്ചിരുന്നു.
സംഭവശേഷം കീഴ്വായ്പൂരുള്ള ബാർബർ ഷോപ്പിൽ പ്രതി എത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച പ്രതിയുടെ സിസിടിവി ദൃശ്യമാണ് പോലീസിന് പ്രതിയിലേക്ക് എത്തുവാൻ സഹായകരമായതു.
ബാർബർ ഷോപ്പിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യം പോലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ പ്രതിയെ തിരിച്ചറിഞ്ഞ ഒരാൾ വിവരം കീഴ്വായ്പൂർ പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് രാത്രി 11 മണിയോടെ ഇയാളെ പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. തൊണ്ടിമുതൽ പോലീസ് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാലുലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
പെട്രോൾ വാങ്ങാൻ കുപ്പി വേണമെന്ന വ്യാജേനെ എത്തി വയോധികയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കവർന്ന സംഭവത്തിലെ പ്രതിയെ പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement