കണ്ണൂർ: കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെ വൈദ്യുതി തടസ്സം നേരിട്ടത് കൗതുകക്കാഴ്ചയായി. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വേദിയിലെത്തിയതിന് പിന്നാലെയാണ് വൈദ്യുതി നിലച്ചത്.
വൈദ്യുതി മുടങ്ങിയതോടെ മൈക്കില്ലാതെയാണ് ചടങ്ങിലെ സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ചതോടെയാണ് പരിപാടി പുനരാരംഭിച്ചത്. കണ്ണൂരിൽ പകൽസമയങ്ങളിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സം പതിവാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരിപാടിയിലും പവർകട്ട് ഉണ്ടായത്.
ഇതാദ്യമായല്ല മന്ത്രിയുടെ പരിപാടിയിൽ ഇത്തരമൊരു അനുഭവം. നേരത്തെ കൊച്ചിയിൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയും വൈദ്യുതി നിലച്ചിരുന്നു. അന്ന് പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടി വന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വൈദ്യുതി മന്ത്രിയെത്തി, കറന്റ് മുങ്ങി ! പ്രസംഗത്തിന് മൈക്കില്ല, പരിപാടി തുടരാൻ ജനറേറ്റർ ; കണ്ണൂരിൽ കൗതുകമായി പവർകട്ട് !
Advertisement
Advertisement
Advertisement