breaking news New

ഭരണഘടന രാജ്യത്തിന്റെ ഐക്യത്തിന്റെയും തുല്യനീതിയുടെയും അടിത്തറ : ജോസഫ് എം. പുതുശ്ശേരി

തിരുവല്ല /
പായിപ്പാട്: വൈഎംഎ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പായിപ്പാട് സിറിയൻ ജാക്കബൈറ്റ് പബ്ലിക് സ്കൂളിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത് ജനങ്ങളെ ഒരുമിപ്പിക്കുന്നതും ഓരോ പൗരനും തുല്യമായ അവകാശങ്ങൾ ഉറപ്പാക്കുന്നതും ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരം വർഷങ്ങൾ പിന്നിട്ടാലും തകരാത്ത അടിസ്ഥാന മൂല്യങ്ങളോടെയാണ് ഭരണഘടനയുടെ രൂപകൽപ്പനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രന്ഥശാലാ പ്രസിഡന്റ് ഇസ്മായിൽ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അജി അലക്സ്, ഗ്രന്ഥശാലാ ഭാരവാഹികളായ എം.ടി. ഋഷികുമാർ, ജോജി എം. ജോസഫ്, റ്റി.എ. ഷാജഹാൻ, ഉഷാകുമാരി, അധ്യാപിക മായ കെ. മണി, കുമാരി സാധിക എസ്. എന്നിവർ സംസാരിച്ചു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4