breaking news New

നാടന്‍ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വേറിട്ട വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയ പ്രമുഖ യൂട്യൂബറും ഇന്‍ഫ്‌ലുവന്‍സറുമായ തമ്പുരു (36) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയും കട്ടത്തറ വീട്ടില്‍ അംഗവുമായ തമ്പുരുവിനെയാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ തിങ്കളാഴ്ച വൈകിട്ടോടെ ജീവനറ്റ നിലയില്‍ കണ്ടെത്തിയത്.

യൂട്യൂബില്‍ 'ക്വീന്‍ ഫിഷര്‍' (Queen Fisher) എന്ന ജനപ്രിയ ചാനലിലൂടെ കായലുകളിലെ പരമ്പരാഗത കൈമീന്‍പിടുത്തത്തിന്റെ ('തപ്പിപ്പിടിക്കല്‍') ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് തമ്പുരു ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക സൂചന.

വിവാഹമോചിതയായ തമ്പുരു തന്റെ 13 വയസ്സുള്ള ഏക മകളോടൊപ്പമാണ് വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ താമസിച്ചു വന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ പഠനം കഴിഞ്ഞ് മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വിവരം പോലീസിനെയും പ്രദേശവാസികളെയും അറിയിച്ചത്. സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ കായലോര ഗ്രാമങ്ങളിലെ അപൂര്‍വ്വമായ കൈമീന്‍പിടുത്ത കലയെ ആഗോളതലത്തില്‍ വീണ്ടും ശ്രദ്ധേയമാക്കിയ വ്യക്തിയായിരുന്നു തമ്പുരു. സാമ്പത്തിക പ്രയാസങ്ങളെയും വ്യക്തിപരമായ പ്രതിസന്ധികളെയും അതിജീവിച്ച് കായലുകളില്‍ മണിക്കൂറുകളോളം ഇറങ്ങിനിന്ന് മീന്‍പിടിച്ച് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന തമ്പുരുവിന്റെ ആത്മഹത്യയില്‍ വിശദ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4