breaking news New

തൊട്ടിൽ പാലത്തു നിന്ന് കാണാതായ അധ്യാപികയെ പാലക്കാട് കണ്ടെത്തി ; ഒപ്പം പിടിയിലായ അബ്ദുൽ സമദിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് : കരള്‍ പകുത്തു നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവളെ കൈവിടാന്‍ തയ്യാറല്ലെന്നു ഭർത്താവ് !!

പാലക്കാട് : ഇവിടെ ഒരു വീട് വാടകയ്‌ക്കെടുത്ത് ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസിച്ച് വരികയായിരുന്നു ഇരുവരും.

കോഴിക്കോട് മരുതോങ്കരയിലെ സ്കൂളിൽ അധ്യാപികയായിരുന്ന അനുമോൾ ഒക്ടോബർ 5-ന് സ്കൂളിലേക്ക് എന്ന് പറഞ്ഞ് പോയ ശേഷമാണ് കാണാതാകുന്നത്. തുടർന്ന് രണ്ടു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അബ്ദുൽ സമദിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് വ്യക്തമായി.

അബ്ദുൽ സമദ് സ്ഥിരം ക്രിമിനലാണെന്നാണ് പോലീസ് നൽകുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയായ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അടിപിടി കേസുകളടക്കമുണ്ട്. വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ചു കടത്തികൊണ്ടുപോയി പണവും സ്വത്തും കൈവശപെടുത്തിയ ശേഷം ഉപേക്ഷിക്കുന്നതാണ് ഇയാളുടെ രീതി. നേരത്തേയും ഇയാള്‍ക്കെതിരെ സ്ത്രീ വിഷയം ഉയര്‍ന്നിരുന്നുവെന്ന് തൊട്ടില്‍പാലം പൊലീസ് സ്ഥിരീകരിക്കുന്നു.

വൈഫൈ നെറ്റ്‌വർക്കുകളും വിവിധ സിം കാർഡുകളും മാറിമാറി ഉപയോഗിച്ചാണ് പ്രതികൾ പൊലീസിനെ വെട്ടിക്കാൻ ശ്രമിച്ചത്. അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഒക്ടോബർ 17-ന് ഇരുവരെയും പോലീസ് പിടികൂടുന്നത്. കസ്റ്റഡിയിലെടുത്ത അധ്യാപികയെ ആവശ്യമായ കൗൺസിലിങ്ങിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് നാദാപുരം തൊട്ടിൽപാലം പോലീസ് അറിയിച്ചിട്ടുണ്ട്.

കരള്‍ പകുത്തു നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവളെ കൈവിടാന്‍ പക്ഷേ ഭര്‍ത്താവ് തയാറല്ലെന്നാണു പൊലീസിനെ അറിയിച്ചിരിക്കുന്നത്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും പ്രായമായ അനുമോളുടെ മാതാപിതാക്കളെയും കണക്കിലെടുത്ത് സ്വീകരിക്കാന്‍ തയാറാണന്നു കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്. നാട്ടുകാര്‍ ചികിത്സ സഹായ നിധി രൂപീകരിച്ചാണ് അനുവിന്റെ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനായി സ്വരൂപിച്ച പണത്തില്‍ ബാക്കിയുള്ളത് കുടുംബത്തിനു കൈമാറിയിരുന്നു. അനുവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള ഈ പണം തട്ടിയെടുക്കാനാണ് സമദ് കൂട്ടികൊണ്ടുപോയതെന്നാണു കുടുംബവും നാട്ടുകാരും സംശയിക്കുന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ അബ്ദുൽ സമദിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്താനായത്.10 വർഷം മുൻപ് ഗുരുതരമായ കരൾ രോഗം ബാധിച്ച അനുമോൾക്ക് ഭർത്താവ് സുഭാഷ് തന്റെ കരളിന്റെ ഒരു പകുതി ദാനം ചെയ്താണ് ജീവൻ രക്ഷിച്ചത്. ഇതിനുശേഷം പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയാണ് അനുമോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായതിനാൽ അനുമോൾക്ക് പ്രതിദിനം വിലകൂടിയ മരുന്നുകൾ കഴിക്കേണ്ടതുണ്ടായിരുന്നു. മരുന്ന് മുടങ്ങിയാൽ ആരോഗ്യം അപകടത്തിലാകുമെന്നതിനാൽ കുടുംബം വലിയ ആശങ്കയിലായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4