breaking news New

സ്പായുടെ മറവിൽ രാസലഹരിയും പെൺവാണിഭവും ; കോളേജ് വിദ്യാർഥിനികളെ ഇരയാക്കിയ നടത്തിപ്പുകാരൻ തിരൂരിൽ പിടിയിൽ

തിരൂര്‍ തൃക്കണ്ടിയൂരില്‍ സ്പാ നടത്തുന്ന വെട്ടം സ്വദേശി കാട്ടിപറമ്പില്‍ ശരത്പ്രസാദിനെയാണ് (29) തിരൂര്‍ പോലീസ് പിടിയിലാക്കിയത്.

കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ സ്പായിലും വിവിധ കേന്ദ്രങ്ങളിലുമെത്തിച്ച് രാസലഹരികള്‍ നല്‍കി ബോധരഹിതരാക്കിയ ശേഷം മറ്റുള്ളവര്‍ക്ക് പീഡിപ്പിക്കാന്‍ സഹായം ചെയ്തുനല്‍കുകയായിരുന്നു പ്രതിയുടെ രീതി. പീഡനത്തിനിടെ ഇരകളുടെ നഗ്‌ന വീഡിയോകള്‍ രഹസ്യമായി ചിത്രീകരിക്കുകയും, ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ന്നും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു.

ഇത്തരത്തില്‍ പ്രതിയുടെ ക്രൂരമായ പീഡനത്തിനിരയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ നിരവധി പേര്‍ ഇയാളുടെ പെണ്‍വാണിഭ ശൃംഖലയുടെ വലയില്‍ വീണിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ മിഥുന്‍, അനുഷ, ഇക്ബാല്‍, നസീര്‍ തിരൂര്‍ക്കാട്, എസ്.സി.പി.ഒ അരുണ്‍ ചോലക്കല്‍, ടോണി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികളും പരിശോധനകളും സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4