പത്തനംതിട്ട : ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ അധികൃതരുടെ കർശന പരിശോധന. തീർഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം അവർക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും വൃത്തിയുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങളുമാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്.
തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആകെ 29 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
തീർഥാടനകാലത്ത് ഭക്തരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികൾ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് അധികൃതർ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ശബരിമലയിൽ കടകളിൽ മിന്നൽ പരിശോധന ; ഒരാഴ്ചയ്ക്കിടെ ഒരു ലക്ഷത്തിലധികം രൂപ പിഴ ! 29 നിയമലംഘനങ്ങൾ കണ്ടെത്തി
Advertisement
Advertisement
Advertisement