മല്ലപ്പള്ളി : തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ നിലനിർത്താനും, പൊതുമേഖലാ സ്ഥാപനങൾ സംരക്ഷിക്കുവാനുമുള്ള അനിവാര്യ പണിമുടക്കാണ് രാജ്യവ്യാപകമായി ജുലായ് 9 ന് നടത്തുന്നതെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെകട്ടറി കുഞ്ഞു കോശി പോൾ .
പണിമുടക്കിൻ്റെ പ്രചരണാർത്ഥം നടത്തിയ യു.ഡി.എഫ് ട്രേഡ് യൂണിയൻ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജി തോട്ടത്തിമലയിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഡി. ജോൺ, എബി മേക്കരിങ്ങാട്, എം.കെ. സുഭാഷ്കുമാർ, കെ. ജി. സാബു, ജ്ഞാനമണി മോഹൻ,മീരാൻ സാഹിബ്, സിജി ജോർജ്, വി.റ്റി. ഷാജി, ടി. ആർ. രതീഷ്, മോനി ഇരുമേട, അനീഷ് മാത്യു, തോമസ് മാത്യം, പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
8-ാം തീയതി പന്തം കൊളുത്തി പ്രകടനവും 9 ന് ധർണ്ണയും നടത്തും.
പണിമുടക്ക് നിലനിൽപ്പിന് അനിവാര്യം : കുഞ്ഞുകോശി പോൾ
Advertisement

Advertisement

Advertisement

