പത്തനംതിട്ട : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർ പമ്പാ നദിയിൽ കുളിച്ചശേഷം വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം.
വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്നും ഇതിനായി വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണമെന്നും കോടതി വ്യക്തമാക്കി.
തീർഥാടകർ യാത്ര ചെയ്യുന്ന കെഎസ്ആർടിസി ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇതുസംബന്ധിച്ച മുന്നറിയിപ്പ് ശബ്ദസന്ദേശങ്ങൾ കേൾപ്പിക്കണം. വസ്ത്രങ്ങൾ മാത്രമല്ല, പ്ലാസ്റ്റിക്, ഷാംപൂ കവറുകൾ തുടങ്ങിയ മാലിന്യങ്ങളും പമ്പാ നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുതെന്ന സന്ദേശവും പ്രചരിപ്പിക്കണം. കൃത്രിമ കുങ്കുമത്തിന്റെ ഉപയോഗത്തിനെതിരെയും ബോധവത്കരണം നടത്തണമെന്ന് കോടതി നിർദേശിച്ചു.
ഇതിനായുള്ള ഓഡിയോ സന്ദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കെഎസ്ആർടിസിക്ക് കൈമാറണം. എരുമേലി വലിയ തോട്ടിൽ വസ്ത്രങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനും നടപടി വേണം.
പമ്പയിൽ 50 മീറ്റർ ഇടവിട്ട് വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനുള്ള വാട്ടർപ്രൂഫ് ബിന്നുകൾ സ്ഥാപിക്കണമെന്നും നിരീക്ഷണത്തിനായി ക്യാമറകൾ ഒരുക്കണമെന്നും ഹൈക്കോടതി നേരത്തെ നൽകിയ ഉത്തരവ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിശ്വാസത്തിന്റെ പേരിൽ നദിയെ മലിനമാക്കരുത്. പമ്പയുടെ ശുചിത്വം ഉറപ്പാക്കാൻ ഇത്തവണ കർശന നിരീക്ഷണം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പമ്പയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിക്കുന്നതിന് കർശന വിലക്ക് ; ഭക്തർക്കിടയിൽ ബോധവത്കരണം ശക്തമാക്കാൻ ഹൈക്കോടതി
Advertisement
Advertisement
Advertisement