breaking news New

കോലുമിഠായിയിൽ സ്റ്റീൽ ബോൾ !! നാലുവയസ്സുകാരന് വാങ്ങിയ മിഠായിയിൽ കണ്ടെത്തിയത് യന്ത്രങ്ങളുടെ ബെയറിങ്ങിൽ ഉപയോഗിക്കുന്ന ലോഹഗോളം !!

ആലപ്പുഴ :
ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വലിയകലവൂരിന് സമീപത്തെ കടയിൽനിന്നാണ് കുട്ടിക്ക് മിഠായി വാങ്ങിനൽകിയത്. കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി മിഠായി രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പരിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മിഠായിയുടെ സാമ്പിൾ ശേഖരിച്ചു.

കടയിലെത്തി കമ്പനിയുടെ മറ്റ് മിഠായികളുടെയും വിതരണക്കാരുടെയും വിവരങ്ങളും പരിശോധിച്ചു. മധ്യപ്രദേശ് ആസ്ഥാനമായ മില്ലൻ കമ്പനിയുടെ കോലുമിഠായിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്. കൂടുതൽ മിഠായികളിലും സമാനമായ വസ്തുക്കൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ
വലിയ അപകടം ആയിരുന്നു കേരള സംഭവിക്കേണ്ടിയിരുന്നത്.

സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്നും രക്ഷിതാക്കൾ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4