അടിമാലി : സാമൂഹിക പ്രവർത്തനങ്ങളിലും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന കേരള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ അഞ്ചാമത് സംസ്ഥാന ശിഷ്യശ്രേഷ്ഠ പുരസ്കാരങ്ങൾ നവംബർ 30ന് വിതരണം ചെയ്യും.
ഇടുക്കി അടിമാലി എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.
കേരള മാസ്റ്റേഴ്സ് ഫൗണ്ടേഷൻ പ്രസിഡന്റ് കൂടിയായ പുരസ്കാര സ്ഥാപകൻ കെ.ജി. റെജി അധ്യക്ഷത വഹിക്കും. സ്കൂൾ പി.ടി.എ. പ്രസിഡന്റ് രാജീവ് ഏലിയാസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശോഭ കെ.എസ്., വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അജി എ.എസ്., എസ്.എൻ.ഡി.പി. യോഗം ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എ. പ്രമീള, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രേഖ രാജപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.
2026ലെ ഹയർ സെക്കൻഡറി വിഭാഗം പുരസ്കാരത്തിന് അടിമാലി എസ്.എൻ.ഡി.പി. വി.എച്ച്.എസ്.എസ്. പ്ലസ് ടു ബയോ സയൻസ് വിദ്യാർത്ഥി മാധവ് കൃഷ്ണ എ. അർഹനായി. അടിമാലി തോട്ടത്തികുടിയിൽ ജയകുമാർ–മഞ്ജു ദമ്പതികളുടെ മകനാണ്.
കോളേജ് വിഭാഗത്തിൽ കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളേജിലെ എൻജിനീയറിംഗ് വിദ്യാർത്ഥിനി ഗൗരി ജി. ഉണ്ണിത്താനാണ് പുരസ്കാരം. നൂറനാട് പടനിലം നെടുംകുളഞ്ഞിമുറി പുല്ലംപ്ലാവിൽ ഗിരീഷ് കുമാർ–എസ്. രാജശ്രീ ദമ്പതികളുടെ മകളാണ് ഗൗരി.
പ്രശസ്തിപത്രം, മെമന്റോ, ട്രോഫി, ക്യാഷ് അവാർഡ് എന്നിവയ്ക്കൊപ്പം പൊന്നാടയണിയിച്ചും വിജയികളെ ആദരിക്കും. സംസ്ഥാന ശിഷ്യശ്രേഷ്ഠ പുരസ്കാരത്തിന്റെ ചീഫ് കോ-ഓർഡിനേറ്ററും ഗ്രാമപഞ്ചായത്ത് അംഗവും മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവുമായ കെ.ജി. റെജിയാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികളെയും യുവാക്കളെയും അപകടകരമായ പ്രവണതകളിൽനിന്ന് പിന്തിരിപ്പിച്ച് ശരിയായ ദിശാബോധം, ദേശസ്നേഹം, മൂല്യബോധം, സാമൂഹിക അവബോധം എന്നിവയുള്ള ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുകയും രാഷ്ട്രവികസനത്തിൽ പങ്കാളികളാക്കുകയുമാണ് പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം.
അടുത്ത വർഷത്തെ പുരസ്കാരത്തിനുള്ള അപേക്ഷകളും വിശദവിവരങ്ങളും അറിയാൻ 9048 68 5287 എന്ന നമ്പറിൽ ബന്ധപ്പെടാം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സാമൂഹിക-ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്ക് അംഗീകാരം ; സംസ്ഥാന ശിഷ്യശ്രേഷ്ഠ പുരസ്കാരങ്ങൾ നവംബർ 30ന് വിതരണം ചെയ്യും
Advertisement
Advertisement
Advertisement