ചങ്ങനാശ്ശേരി :
പുതിയ പള്ളിയുടെ കൂദാശയ്ക്കായി ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് വത്തിക്കാനിൽ നിന്നു ചരിത്ര പ്രാധാന്യമുള്ള ഈ പ്രഖ്യാപനം ഉണ്ടായത്.
ചങ്ങനാശേരി അതിരൂപതയിൽ തന്നെ ചമ്പക്കുളം കല്ലൂർക്കാട് സെൻറ് മേരീസ് പള്ളിക്കു ബസിലിക്ക പദവി ലഭിച്ചിട്ടുണ്ട്.
ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, വലിപ്പവും സൗകര്യങ്ങളും, മതിയായ ശുശ്രൂഷകരും ക്രമീകരണങ്ങളും ഇതെല്ലാം കണക്കിലെടുത്താണ് ഒരു പള്ളിയെ കത്തോലിക്ക സഭ ബസിലിക്കയായി ഉയർത്തുന്നത്. അടുത്ത നവംബർ 21നാണ് പുതിയ പള്ളിയുടെ കൂദാശ നടക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് പുതിയ പള്ളിയുടെ ശില ആശീർവദിച്ചത്.
തീർഥാടകരുടെ എണ്ണം ഏറിയതോടെയാണ് പുതിയ പള്ളി നിർമിക്കാൻ തീരുമാനിച്ചത്. 51,000-ത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള ഈ പുതിയ പള്ളി കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായി കരുതപ്പെടുന്നു. 3 നിലകളിലായാണു പുതിയ ദേവാലയം ഒരുങ്ങുന്നത്. മൂന്നാം നിലയിലെ വലിയ പള്ളിയിൽ 3000 പേർക്കു തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോട്ടയം ചങ്ങനാശേരി പാറേൽ സെൻറ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്ക പദവിയിലേക്ക് ഉയർത്തി : ചങ്ങനാശ്ശേരിയ്ക്ക് ഇത് അഭിമാന നിമിഷം
Advertisement
Advertisement
Advertisement