breaking news New

ശ്രീനിവാസന്റെ പേരിൽ സിനിമ നിർമാണ കമ്പനി തുടങ്ങാൻ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും

ശ്രീനിവാസൻ പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയ്ക്ക് പേരിടുന്നത്. ചിങ്ങം1 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപോർട്ടുകൾ. ശ്രീനിവാസൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ വിനീത് ശ്രീനിവാസനാണ് സംവിധാനം ചെയ്യാൻ പോവുന്നത്.

പ്രണവ് മോഹൻലാലായിരിക്കും ഈ സിനിമയിൽ നായകൻ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയും കമ്പനിക്കായി ആലോചനയിലുണ്ട്. മറ്റു സംവിധായകർക്കും നവാഗതർക്കും ശ്രീനിവാസൻ പ്രൊഡക്ഷൻസ് അവസരം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ കാരണത്താല്‍ അഭിനയ രംഗത്തുനിന്ന് ശ്രീനിവാസൻ ഇടവേളയിലാണ്. ശ്രീനിവാസന്റെ പേരില്‍ ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കണമെന്നാഗ്രഹം ഏറെ നാളായി വിനീതിനും ധ്യാനിനും ഉണ്ടായിരുന്നു.

അതേസമയം ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിച്ച ഡിറ്റക്ടീവ് ഉജ്ജ്വലൻ മികച്ച വിജയമാണ് നേടിയത്. നോബിള്‍ ബാബു തോമസ് നായകനാവുന്ന ആക്ഷൻ ചിത്രത്തിന്റെ സംവിധാനത്തിലാണ് വിനീത് ശ്രീനിവാസൻ. വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വിദേശത്തായിരുന്നു. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം. ആദ്യമായാണ് വിനീത് ശ്രീനിവാസൻ ഒരു ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5