തിരുവല്ല : പ്രായോഗിക ജീവിതത്തിൽ പ്രതിഫലിക്കാത്ത ആത്മീയത കാപട്യമാണെന്നും വാക്കുകളിലും പ്രവൃത്തികളിലും ഒരുപോലെ സത്യസന്ധത പുലർത്താൻ കഴിയുമ്പോഴാണ് വിശ്വാസജീവിതം അർഥപൂർണമാകുന്നതെന്നും മനസ്സിന്റെ നന്മയാണ് ഓരോ പ്രവർത്തനത്തിന്റെയും വിജയത്തിന് അടിസ്ഥാനമെന്നും ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ.
വൈ.എം.സി.എ സബ് റീജൺ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സേവനവും ത്യാഗവും കരുണയും ജീവിതശൈലിയുടെ ഭാഗമാകണമെന്നും . സ്വന്തം താൽപര്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാനും അവർക്കൊപ്പം നിൽക്കാനും കഴിയുമ്പോഴാണ് സേവനം അർഥവത്താകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ,
അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ നിർവ്വാഹക സമിതി വൈസ് ചെയർമാൻ റെജി ജോർജ്, നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ,
മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമ്മാൻന്മാരായ തോമസ് വി. ജോൺ, ലിയോൺ വർഗീസ് ഏബ്രഹാം, അഡ്വ ജോസഫ് നെല്ലാനിക്കൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് ടി. ജെയിംസ്, മലബാർ ഗോൾഡ് അസിസ്റ്റൻറ് ഹെഡ് ഡേവിഡ് ജോൺസൺ ആർ., മധ്യമേഖല കോർഡിനേറ്റർ എബി ജേക്കബ്, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ. മാത്യു ജോസഫ്, മുൻ സബ് റീജൺ ചെയർമാൻന്മാരായ വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, ദേശീയ സ്പോർട്സ് വൈസ് ചെയർമാൻ കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. സബ് റീജൺ ഗായക സംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.
പ്രായോഗിക ജീവിതത്തിൽ പ്രതിഫലിക്കാത്ത ആത്മീയത കാപട്യം : ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ
Advertisement
Advertisement
Advertisement