breaking news New

തൃശൂരില്‍ പിതാവിനെ മകന്‍ വെട്ടിക്കൊന്നു !!

തൃശ്ശൂര്‍ തൊയക്കാവില്‍ നടന്ന സംഭവത്തില്‍ വേലിയത്ത് കുമാരന്‍ (72) ആണ് മരിച്ചത്. സംഭവത്തില്‍ കുമാരന്റെ മകന്‍ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. കുമാരന്‍ കനോലി പുഴയില്‍ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

വീടിനകത്തേക്ക് കയറാന്‍ ഒരുങ്ങവെ, പുറകിലൂടെ എത്തിയ പ്രജിഷ് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുമാരന്റെ കഴുത്തിന് പുറകില്‍ ആഞ്ഞുവെട്ടുകയായിരുന്നു. പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. വെട്ടേറ്റ കുമാരന്‍ സംഭവസ്ഥലത്തുതന്നെ രക്തം വാര്‍ന്ന് മരിച്ചു. ക്രൂരമായ കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

സംഭവത്തില്‍ വടക്കേക്കാട് പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4