breaking news New

പത്തനംതിട്ട ആറന്മുള വള്ളസദ്യയിൽ സ്പെഷൽ പാസ് മൂലം ഇതുവരെ പങ്കെടുത്തത് 14000 പേർ !!

ആറന്മുള സദ്യ ജൂലൈ 20ന് ആരംഭിച്ചത്. സെപ്റ്റംബർ 16ന് അവസാനിക്കും. ഇരുപതിനായിരം ആൾക്കാർ ഈ സീസണിൽ പങ്കെടുക്കും. ബുക്കിങ് തുടങ്ങി 10 നാൾക്കകം ഓൺലൈൻ ബുക്കിങ് പൂർണമായി ബുക്ക് ചെയ്തു കഴിഞ്ഞു. ബാക്കി നിലനിന്ന ഓഫ് ലൈൻ ബുക്കിങ് ഓഗസ്റ്റ് ആദ്യം തന്നെ പൂർണമായി അവസാനിച്ചു.

ഒരാൾക്ക് 300 രൂപയാണ് പള്ളിയോട സേവാ സംഘം പാസിന് ഈടാക്കുന്നത്. കേരളത്തിലുടനീളവും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വിദേശ മലയാളികൾ ഉൾപ്പെടെ ജാതിമതഭേദമന്യേയാണ് സദ്യയിൽ പങ്കെടുക്കാൻ എത്തുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജക്ക് ശേഷം 12 മണിയോടുകൂടി ആരംഭിക്കുന്ന സദ്യ മൂന്നു ബാച്ചുകളിലായി 360 പേർ പങ്കെടുക്കും. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ പത്തോളം വിഭവങ്ങൾ പാടി ചോദിക്കുന്നത് ഒപ്പം നൽകി വരുന്നു.

സദ്യാലയത്തിൽ വെച്ചൊരുക്ക്, വഞ്ചിപ്പാട്ട് കലാകാരന്മാർ ഒരുക്കുന്ന വഞ്ചിപ്പാട്ട്, വിശ്രമമുറിയിൽ ആറന്മുളയുടെ പൈതൃകം വിളിച്ചോതുന്ന ഡോക്യുമെന്ററി പ്രദർശനം, ആവശ്യത്തിന് ശുചിമുറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4