breaking news New

പത്തനംതിട്ട തിരുവല്ല കുറ്റൂർ, നെടുമ്പ്രം സ്മാർട്ട് വില്ലേജ് ഓഫീസുകൾ നവംബർ 5ന് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ, നെടുമ്പ്രം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നവംബർ 5ന് നടക്കും. കുറ്റൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വൈകിട്ട് 4.30ന് കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ നിർവഹിക്കും.

അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.

വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി സൗജന്യമായി സ്ഥലം നൽകിയ മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെ ചടങ്ങിൽ ആദരിക്കും.

നെടുമ്പ്രം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം അന്നേ ദിവസം വൈകിട്ട് 3.30ന് നെടുമ്പ്രം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4