breaking news New

പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പുതിയ ‘സ്ലാവിയ’ വിപണിയിൽ അവതരിപ്പിച്ചു

പുതിയ സ്ലാവിയ, ഒക്ടാവിയ ആർ.എസ് (Octavia RS) എന്നീ മോഡലുകൾക്കായുള്ള പ്രീ-ബുക്കിംഗും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, പുതിയ സ്കോഡ സൂപ്പർബിനായുള്ള (Superb) താല്പര്യവും ഉപഭോക്താക്കൾക്ക് വാഹനപ്രേമികൾക്ക് കമ്പനിയെ അറിയിക്കാവുന്നതാണ്.

സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള പുതിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, ആകർഷകമായ അലോയ് വീൽ ഡിസൈനുകളും, പുതുക്കിയ ഇന്റീരിയർ തീമുകളും പുതിയ സ്ലാവിയക്ക് കൂടുതൽ മനോഹരമായ ലുക്ക് നൽകുന്നു. സ്പോർട്ടി ലുക്കിലുള്ള മോണ്ടെ കാർലോ (Monte Carlo) ട്രിമ്മും സ്കോഡ ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

ഈ സെഗ്‌മെന്റിൽ ആദ്യമായി റിയർ സീറ്റ് മസാജ് സൗകര്യവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പുതിയ സ്ലാവിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്ക് പൈലറ്റിനൊപ്പമുള്ള ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഗൂഗിൾ ക്ലൗഡ് നൽകുന്ന എ.ഐ കമ്പാനിയൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ അടങ്ങുന്ന നെക്സ്റ്റ്-ജെൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.

6 എയർബാഗുകളും 5-സ്റ്റാർ ഗ്ലോബൽ എൻ.സി.എ.പി (Global NCAP) സുരക്ഷാ റേറ്റിംഗുമുള്ള വാഹനം സുരക്ഷയിലും മുന്നിലാണ്. സ്റ്റാൻഡേർഡ് 4 വർഷത്തെ വാറന്റി, 4 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 4 സൗജന്യ സർവീസുകൾ എന്നിവ ഉൾപ്പെടുന്ന സ്കോഡ സൂപ്പർ കെയർ പാക്കേജും വാഹനത്തോടൊപ്പം ലഭിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4