പത്തനംതിട്ട :
2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ ശബരിമലയിൽ നടയ്ക്കുവെച്ച 55.72 പവൻ (445.78 ഗ്രാം) തൂക്കമുള്ള സ്വർണക്കിരീടമാണ് കാണാതായത്. നിലവിൽ ദേവസ്വം സ്ട്രോങ് റൂമിലുള്ളത് 240 ഗ്രാം മാത്രം തൂക്കമുള്ള മുക്കുപണ്ടമാണെന്നാണ് വിവരം.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നടത്തുന്ന കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. ദേവസ്വം രജിസ്റ്ററിൽ സ്വർണക്കിരീടത്തിന്റെ കൃത്യമായ കണക്കുകളും രേഖകളുമുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി സൂക്ഷിച്ചതിൽ വൻ ക്രമക്കേട് നടന്നതായാണ് സംശയിക്കുന്നത്.
നിലവിലെ വിപണി വിലയനുസരിച്ച് ഏകദേശം 62 ലക്ഷം രൂപ മൂല്യമുള്ളതാണ് കാണാതായ ഈ സ്വർണക്കിരീടം. 2012-ൽ സമർപ്പിച്ച സമയത്ത് വിഗ്രഹത്തിൽ ചാർത്തി പൂജ നടത്തിയ ശേഷം കിരീടം സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. നിലവിലെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സ്ട്രോങ് റൂം പരിസരത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അമിക്കസ് ക്യൂറി അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും.
ശബരിമല തിരുവാഭരണ ശേഖരത്തിൽ വൻ മോഷണസൂചന ; ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള സ്വർണക്കിരീടവും കാണാതായതായി സംശയം !!
Advertisement
Advertisement
Advertisement