ശബരിമല : മണ്ഡലകാലം ആരംഭിച്ച് ആദ്യ ആഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആദ്യ ആറുദിവസത്തിനുള്ളിൽ ഭക്തരുടെ എണ്ണത്തിൽ 47 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2025ൽ മണ്ഡലകാലത്ത് നട തുറന്ന ആദ്യ ആറുദിവസം 5,10,445 തീർഥാടകർ ദർശനത്തിനെത്തിയിരുന്നു. എന്നാൽ 2026ൽ ഇതേ കാലയളവിൽ എത്തിയവരുടെ എണ്ണം 2,71,827 മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,38,618 തീർഥാടകരുടെ കുറവ്.
ഭക്തരുടെ എണ്ണത്തിലെ ഇടിവ് ദേവസ്വം വരുമാനത്തെയും കാര്യമായി ബാധിച്ചു. നടവരവ്, അപ്പം, അരവണ വിൽപ്പന, അന്നദാന ഫണ്ട് തുടങ്ങിയ വരുമാന മേഖലകളിലെല്ലാം കോടികളുടെ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ.
വരുമാനത്തിലുണ്ടായ കുറവ് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിൽ ക്രമക്കേടുകളുണ്ടെന്ന പരാതികൾ പരിശോധിക്കുമെന്നും ഇതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും ഒരുപോലെ ഇടിവ് ! ശബരിമല മണ്ഡലകാലത്തെ ഈ മാറ്റത്തിന് പിന്നിലെ കാരണമെന്തെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ശബരിമലയിൽ ഭക്തരുടെ ഒഴുക്കിൽ വൻ ഇടിവ് ; ആദ്യ ആറുദിവസം മാത്രം 2.38 ലക്ഷം തീർഥാടകരുടെ കുറവ് ! വരുമാനത്തിലും കോടികളുടെ നഷ്ടം
Advertisement
Advertisement
Advertisement