പെരുനാട് :
പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അത്തിക്കയം എന്ന സ്ഥലത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് റോഡിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും , യുവാവിനെ ബ്രാണ്ടി കുപ്പി കൊണ്ട് ആക്രമിച്ച് പരിഹരിപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ രണ്ട് പേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.
പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കക്കുടുമൺ അത്തിക്കയം സ്വദേശികളായ കണ്ണമ്പള്ളി എന്ന സ്ഥലത്ത് വലിയ പറമ്പിൽ വീട്ടിൽ നിതിൻ ബിനു (24) ഇയാളുടെ സഹോദരൻ നിഖിൽ ബിനു (22) എന്നിവരാണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി 11.15 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെരുനാട് അത്തിക്കയം റോഡിൽ ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് എത്തിയ സഹോദരങ്ങൾ പ്രശ്നമുണ്ടാക്കുകയും , അവിടെ കൂടിയവരോട് വാക്കുതർക്കം ഉണ്ടാവുകയും സമീപത്തു നിന്ന നാറാണംമൂഴി സ്വദേശിയായ ലിബു എന്ന യുവാവിനെ ഒരു ബ്രാണ്ടി കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു.
പരിക്കേറ്റ യുവാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ് രണ്ടു പ്രതികളെയും വളരെ വേഗം അറസ്റ്റ് ചെയ്തു.
SI മാരായ മിഥുൻ അശോക് , കൃഷ്ണൻകുട്ടി , SCPO മാരായ രാജേഷ് PB, ബിജു വിശ്വനാഥൻ , CPO മാരായ പ്രസാദ് S, അനൂപ് വിജയൻ , രാംപ്രകാശ് EM, സുധീർ , അനന്ദു M എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
പത്തനംതിട്ട പെരുനാട് യുവാവിനെ ബ്രാണ്ടി കുപ്പി പൊട്ടിച്ച് ആക്രമിച്ച കേസിൽ സഹോദരങ്ങൾ റിമാൻഡിൽ
Advertisement
Advertisement
Advertisement