പാലക്കാട് :
കൊഴിഞ്ഞാമ്പാറ മേനോന്‍പാറ കൂരാന്‍ക്കാട്ട് വീട്ടില്‍ ജോണ്‍ കുമാറിന്റെ മക്കളായ ജനിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
വീട്ടുപറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിനോട് ചേർന്നുള്ള വാട്ടർ ടാങ്കിൽ കുട്ടികളെ കണ്ടെത്തുന്നത്.
ഉടൻ തന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടയിൽ കുട്ടികൾ കാൽവഴുതി ടാങ്കിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
Advertisement
Advertisement
Advertisement