പാലക്കാട് : സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ സഹപാഠി കൊണ്ടുവന്ന നാടൻ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന തോക്ക് സ്കൂളിലെത്തിച്ച് സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
രാവിലെ 11 മണിയോടെ രണ്ടാം പിരീഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഒരു വിദ്യാർഥി വീട്ടിൽ സൂക്ഷിച്ചിരുന്ന റിവോൾവറിന് സമാനമായ നാടൻ തോക്ക് സ്കൂളിലെത്തിക്കുകയായിരുന്നു. സഹപാഠികൾക്ക് തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ രണ്ട് തവണ വെടിയുതിർത്തതായാണ് വിവരം.
ആദ്യ വെടിയിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും രണ്ടാമത്തെ വെടിയുണ്ട സഹപാഠിയുടെ തോളിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കൂളിന് അവധി നൽകി. വിദ്യാർഥിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു, എങ്ങനെയാണ് അത് സ്കൂളിലെത്തിച്ചത് തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ക്ലാസ് മുറി , വെടിവെപ്പിൽ നടുങ്ങി ; സഹപാഠിയുടെ തോക്കിൽനിന്ന് വെടിയേറ്റ് വിദ്യാർഥി ആശുപത്രിയിൽ !!
Advertisement
Advertisement
Advertisement