breaking news New

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഷാഹില ഹൗസില്‍ ഷെഫീന്‍ അഹമ്മദ് (50) അന്തരിച്ചു

തിരുവനന്തപുരം :
വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന് സമീപം ഷാഹില ഹൗസില്‍ ഷെഫീന്‍ അഹമ്മദ് (50) അന്തരിച്ചു.

ഒഡീഷയില്‍ ഐ ജി ആയിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് 2023 മുതല്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു അന്ത്യം.1998 ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥനാണ്.
മുമ്പ് തിരുവനന്തപുരം റൂറല്‍ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ കുടുംബവീട്ടിൽ, കൊല്ലം ഓച്ചിറയിലാണ് സംസ്‌കാര ചടങ്ങുകള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4