breaking news New

പത്തനംതിട്ട ആയുർ നോർത്ത് വെള്ളിയറ സ്വദേശിയായ വടക്കേകര വീട് ഷാബു (54) സൗദി അറേബ്യയിലെ ഉംലുജിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

റിയാദ് :
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച ഇദ്ദേഹത്തെ റെഡ് സീ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

ഉംലുജ് റെഡ് സീ പ്രൊജക്ടിൽ 'അലുമാകോ' കമ്പനിയുടെ കീഴിൽ കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. വടക്കേകരവീട് രാഘവൻ - വിജയമ്മ ദമ്പതികളുടെ മകനാണ്. ശ്രീകല കുമാരിയാണ് ഭാര്യ.

നിലവിൽ റെഡ് സീ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സി.സി.ഡബ്ല്യു.സി അംഗമായ സിറാജ് എറണാകുളം, സാമൂഹ്യ പ്രവർത്തകരായ ഷാജി കരയാട്, ആഷിക് പൂനൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ ഔദ്യോഗിക നടപടികൾ നടക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4