പത്തനംതിട്ട / മല്ലപ്പള്ളി :
മൂന്നുവയസ്സുകാരനായ ആൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം നടത്തിയ കേസിൽ 61 കാരനെ മല്ലപ്പള്ളി കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
കുന്നന്താനം പാലക്കത്തകിടി ശ്രീനിവാസ് നിവാസിൽ ചെല്ലപ്പൻ പിള്ളയുടെ മകൻ കൃഷ്ണകുമാർ എന്ന കുട്ടപ്പനാണ് അറസ്റ്റിലായത്.
കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഞായറാഴ്ച വൈകിട്ട് കുട്ടിയും അമ്മൂമ്മയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി കീഴ്‌വായ്‌പ്പൂർ പോലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കീഴ്വായ്പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ G സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ
SI നൗഫൽ S
ASI മുജീബ്ഖാൻ , CPO മാരായ അമൽ , അരുൺദേവ് ഹരികൃഷ്ണൻ, വിഷ്ണു I V, സിബി എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ നിയമത്തിലെയും , ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സേഷൻസ് കോടതി (പോക്സോ സ്പെഷ്യൽ കോടതി) യിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനത്ത് മൂന്നു വയസ്സുകാരനായ ആൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം ; 61 കാരനായ പ്രതി അറസ്റ്റിൽ !
Advertisement
Advertisement
Advertisement