തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 22കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ഇടവ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സഹോദരിയുടെ മെഡിക്കൽ കോളേജിലെ എം.എൽ.ടി കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു 16കാരി. ഇന്നലെ പുലർച്ചെ രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
ടോയ്ലറ്റിൽ പോയി മടങ്ങിയെത്തിയ പെൺകുട്ടിയോട് യുവാവ് മോശമായി പെരുമാറിയെന്നാണ് പരാതി. പെൺകുട്ടി ബഹളം വെച്ചതോടെ കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് യുവാവിനെ പിടികൂടി. തുടർന്ന് ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
പെൺകുട്ടി ഒറ്റയ്ക്ക് ടോയ്ലറ്റിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി പുറത്തു കാത്തുനിന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വയനാട്ടിലെ സ്വകാര്യ ഹോട്ടലിലെ ജോലി ഉപേക്ഷിച്ച് പട്ടത്തെ ഹോട്ടലിൽ ജോലിക്കായി വരികയായിരുന്നു പ്രതി. എറണാകുളത്തുനിന്ന് മറ്റൊരു ട്രെയിനിൽ യാത്ര തിരിച്ച ഇയാൾ കോട്ടയത്ത് ഭക്ഷണം വാങ്ങാൻ ഇറങ്ങിയപ്പോൾ ട്രെയിൻ നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് രാജ്യറാണി എക്സ്പ്രസിൽ കയറിയത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ട്രെയിനിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; ബഹളം വെച്ചതോടെ പ്രതിയെ പിടികൂടി യാത്രക്കാർ
Advertisement
Advertisement
Advertisement