എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് നടപടിക്ക് ഉത്തരവിട്ടത്.
ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, കെ. ഷിജു, സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ബാറിൽ നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ കോഴ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുമെന്നാണ് സൂചന.
ബാറിൽ നിന്ന് കോഴ വാങ്ങിയെന്ന സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു !!
Advertisement
Advertisement
Advertisement