പത്തനംതിട്ട : ഇലന്തൂരിൽ സിപിഎമ്മിൽ നിന്ന് കൂട്ടരാജി. 25 കുടുംബങ്ങളാണ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരായ അഴിമതി ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് പാർട്ടി വിടാനുള്ള തീരുമാനമെന്നാണ് വിവരം.
ഇലന്തൂർ പരിയാരം, വരട്ടുചിറ പ്രദേശങ്ങളിൽ നിന്നുള്ള സിപിഎം പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമാണ് ബിജെപിയിൽ അംഗത്വമെടുത്തത്. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന്റെ നേതൃത്വത്തിൽ ഇവരെ ബിജെപിയിലേക്ക് സ്വീകരിച്ചു.
വർഷങ്ങളായി സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന കുടുംബങ്ങളാണ് പാർട്ടി വിട്ടത്. വീടുവയ്ക്കുന്നതിനായി മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രധാന ആരോപണം. സിപിഎം പരിയാരം ലോക്കൽ കമ്മിറ്റിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സിപിഎം പ്രവർത്തകനായ ബാബുവിന്റെ കുടുംബം ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ട് ബിജെപിയിലെത്തിയത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി പുതിയ യൂണിറ്റിനും രൂപം നൽകി. സിപിഎമ്മിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മേഖലയിലെ കൂട്ടരാജി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
CENTRAL MEDIA NEWS DESK | www.cmediaonline.in
പത്തനംതിട്ട ഇലന്തൂരിൽ സിപിഎമ്മിന് തിരിച്ചടി ; 25 കുടുംബങ്ങൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു
Advertisement
Advertisement
Advertisement