മല്ലപ്പള്ളി : വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിൻ്റെ ഭാഗമായി ജൈവ അടുക്കള തോട്ട നിർമ്മാണ പദ്ധതിയുമായി സീനിയർ ചേംബർ ഇൻ്റർ നാഷണൽ മല്ലപ്പള്ളി ലീജിയൻ.
" എൻ്റെ കൃഷി എൻ്റെ ജീവൻ" എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് .വിദ്യാ മോൾ നിർവഹിച്ചു. പ്രസിഡൻ്റ് സെബാൻ കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഡോ. സജി ചാക്കോ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ കുഞ്ഞുകോശി പോൾ, റജി ശമുവേൽ, സുജ ഷാജി,
മല്ലപ്പള്ളി സോഷ്യൽ ആൻ്റ് കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ.ജേക്കബ് എം ഏബ്രഹാം, എബി കോശി ഉമ്മൻ, അഡ്വ ഷാജി ജോർജ്, ഷാജി പാറേൽ, ഐ. ഫിലിപ്പ്, ജോൺസൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
കൃഷിവകുപ്പ് മുൻ അസി. ഡയറക്ടർ ജോസഫ് ജോർജ് പരിശീലന ക്ലാസ്സിനു നേതൃത്വം നൽകി.
അടുക്കളത്തോട്ടം പദ്ധതിയുമായി പത്തനംതിട്ട മല്ലപ്പള്ളി സീനിയർ ചേംബർ
Advertisement

Advertisement

Advertisement

