breaking news New

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന് പത്തനംതിട്ടയിൽ തുടക്കം ; ‘തൂഫാൻ തദ്ദേശം’ പദ്ധതിയുമായി അധികൃതർ

പത്തനംതിട്ട :
കേരള പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ലഹരി വിരുദ്ധ തീവ്രയജ്ഞ പരിപാടിയായ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിൽ ആരംഭിച്ചു.

" തൂഫാൻ തദ്ദേശം " എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പത്തനംതിട്ട എംപി ശ്രീ ആന്റോ ആന്റണി പത്തനംതിട്ട ജില്ലയിലെ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദീനാമ്മ റോയ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അനീഷ് വരിക്കണ്ണാമല , അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.ആർ. ജയരാജ് , LSGD ജില്ല ജോയിന്റ് ഡയറക്ടർ ശ്രീമതി. സായൂജ്യ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജൂലി സാബു ഓലിക്കൽ മുതലായവർ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ നാല് മുനിസിപ്പാലിറ്റികൾ 8 ബ്ലോക്ക് പഞ്ചായത്തുകൾ 53 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ 66 ഇടങ്ങളിൽ ഇതേസമയം തൂഫാൻ തദ്ദേശം പദ്ധതി ആരംഭിച്ചു. അതാത് സ്ഥലങ്ങളിൽ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ , എസ് പി സി കേഡറ്റുകൾ , വിദ്യാർത്ഥികൾ, യുവജനങ്ങൾ , കുടുംബശ്രീ പ്രവർത്തകർ , മറ്റ് സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവരുടെയും പങ്കാളിത്തം കൊണ്ട് ചടങ്ങുകൾ ശ്രദ്ധേയമായി.

പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾക്ക് ചടങ്ങിൽ വച്ച് MP ശ്രീ ആന്റോ ആന്റണി തൂഫാൻ വാരിയർ ബാഡ്ജ് നൽകി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം തൂഫാൻ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു .


Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4