ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരിക്കേറ്റു. പെരുവ കാരിക്കോട് ഐശ്വര്യയില്‍ അഡ്വ. എ.ആര്‍. ശ്രീകുമാറിന്റെ ഭാര്യ ശ്രീലേഖ (55) യാണ് മരിച്ചത്.
അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ശ്രീലേഖയും ശ്രീജയും. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റു വീണ ഇരുവരെയും നാട്ടുകാര്‍ പൊതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലേഖയെ രക്ഷിക്കാനായില്ല. ശ്രീജയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
കാര്‍ ഓടിച്ചിരുന്ന മൂര്‍ക്കാട്ടിപ്പടി തൂമ്പാചെരണ്ടിയില്‍ മിനുമോന്‍ ലൂക്കോയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഏകമകന്‍: നിരഞ്ജന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പില്‍
കോട്ടയത്ത് മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
Advertisement

Advertisement

Advertisement

